Post Category
ബസ് സര്‍വീസ്: പരാതികളും ആവശ്യങ്ങളും പരിഗണിക്കാന്‍ നവംബര്‍ 18ന് കമ്മീഷന് സിറ്റിംഗ്
ബസ് സര്‍വീസുകളുടെ സമയനിര്ണയവുമായി ബന്ധപ്പെട്ട പരാതികളും പ്രിയദര്‍ശിനി സര്‍വീസുകള്‍ സംബന്ധിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സംഘടന ഉന്നയിച്ച ആവശ്യങ്ങളും സംബന്ധിച്ച പഠനങ്ങള്‍ക്കായി എസ്.റ്റി.എ അംഗം കെ സുരേഷ്ബാബു ചെയര്‍മാനായി രൂപീകരിച്ച കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിംഗ് നവംബര്‍ 18 രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ സിറ്റിംഗില്‍ പങ്കെടുക്കണമെന്ന് ആര്.ടി.ഒ അറിയിച്ചു. ഫോണ്‍: 0468 2222426.
date
- Log in to post comments