Skip to main content
ഇരിണാവ് ചേനാങ്കിൽ ലിങ്ക് റോഡ് ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു

ഇരിണാവ് ചേനാങ്കിൽ ലിങ്ക് റോഡ് ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു

ഇരിണാവ് ചേനാങ്കിൽ ലിങ്ക് റോഡിന്റെ ഉദ്ഘാടനം എം വിജിൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ്  റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി ചടങ്ങിൽ അധ്യക്ഷയായി.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ പി താഹിറ  റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി വി പവിത്രൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രദീപൻ മാസ്റ്റർ, മുൻ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗം കെ രേഷ്മ, എം ബാലകൃഷ്ണൻ,ടി ചന്ദ്രൻ,കെ ബാലൻ  തുടങ്ങിയവർ സംസാരിച്ചു.

date