Post Category
അപേക്ഷ ക്ഷണിച്ചു
പരപ്പനങ്ങാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്വർക്കിങ്, ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് കോഴ്സുകൾ പൂർണ്ണമായും സൗജന്യമാണ്. മറ്റ് വിഭാഗക്കാർക്ക് നിശ്ചിത ഫീസോടുകൂടി കോഴ്സുകൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർക്ക് പരപ്പനങ്ങാടി താനൂർ റോഡിലുള്ള എൽ.ബി.എസ് ഓഫീസിൽ നേരിട്ടോ http://lbscentre.kerala.gov.in/coursehub/candidate എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0494 2411135, 9995334453.
date
- Log in to post comments