Skip to main content

അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍(സ്മാം) പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും, വിളവെടുപ്പുണര്‍ത്തല്‍, വിള സംസ്‌കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും എന്നിവ സബ്‌സിഡിയോടെ നല്‍കും. 2026-27 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംഘട്ട നറുക്കെടുപ്പിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 30 വരെ https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കണം. ഡിസംബര്‍ ഒന്നിന് രാവിലെ 11നു ശേഷം നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഫോണ്‍: 9633031695, 9995339755, 7356415918.

date