Skip to main content

ചാലക്കുടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം*

ചാലക്കുടി ഗവ. ഐ.ടി.ഐയിലെ ഫിറ്റർ, ടർണർ, വയർമാൻ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് പി.എസ്.സി റൊട്ടേഷൻ ക്രമപ്രകാരം നിയമനം നടത്തുന്നു. ഫിറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഇ.ഡബ്ല്യു.എസ്, മുസ്ലിം വിഭാഗങ്ങളിൽ നിന്നാണ് നിയമനം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ടർണർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒ.സി വിഭാഗത്തിൽ നിന്നാണ് നിയമനം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടർണർ, ടി.ഡി.എം (പി.ടി ആൻഡ് ജെ.എഫ്), ടി.ഡി.എം (ഡൈസ് ആൻഡ് മോൾഡ്‌സ്) ട്രേഡുകളിലൊന്നിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വയർമാൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് എസ്.സി വിഭാഗത്തിൽ നിന്നാണ് നിയമനം. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 18-ന് രാവിലെ 10.30-ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0480-2701491.
 

date