Post Category
ചൂണ്ടൽ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ 'ഒന്നിച്ചുയരാം' സംഗമം വർണ്ണാഭമായി*
ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച 'ഒന്നിച്ചുയരാം' സംഗമം ശ്രദ്ധേയമായി. പാറന്നൂർ ആർക്കാഡിയ റിസോർട്ടിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ കലാപരിപാടികൾ, നാടൻപാട്ട് അവതരണം, വിവിധ വിനോദ-കായിക മത്സരങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. തുടർന്ന്, പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങളും വിതരണം ചെയ്തു. ക്യാമ്പിൽ 65-ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ 150-ഓളം പേർ സജീവമായി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ സുനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സച്ചിൻ പ്രകാശ്, ജൂലറ്റ് വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments