ഉന്നതിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് ജില്ലാ കളക്ടർ: അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി
പെരുമ്പാറ ഉന്നതിയിലെ വികസന പ്രവർത്തനങ്ങളും പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉന്നതിയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് വിവിധ വിഷയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലെ അവസ്ഥയും വിലയിരുത്തി. പെരുമ്പാറ ഉന്നതിയിലെ അംഗൻവാടി, മലക്കപ്പാറ ഗവൺമെന്റ് ഹൈ സ്കൂൾ, കമ്മ്യൂണിറ്റി ഹാൾ, സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും ജില്ലാ കളക്ടർ സന്ദർശിച്ചു. എം. എൽ. എ സനീഷ് കുമാർ ജോസഫും ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രനും ചേർന്നായിരുന്നു സൊസൈറ്റിയുടെ നിലവിലെ സ്ഥിതി പരിശോധിച്ചത്. കളക്ടർ കമ്മ്യൂണിറ്റി ഹാളിന്റെ നിലവിലെ സ്ഥിതിഗതികൾ പ്രത്യേകം വിലയിരുത്തുകയും ആവശ്യമായ സൗകര്യങ്ങൾ, പരിപാലനം, തുടർനടപടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു.തുടർന്ന് അംഗൻ വാടിയിലെ അധ്യാപകരുമായി കുട്ടികളുടെ ഭക്ഷണ ക്രമത്തെ കുറിച്ചും ബന്ധപ്പെട്ട നിർദ്ദേശങ്ങളെ കുറിച്ചും സംവദിച്ചു. മലക്കപ്പാറ യുപി സ്കൂളിലെ കുട്ടികളും അധ്യാപകരുമായി സമയം ചിലവഴിക്കുകയും ചെയ്തു.
പ്രദേശത്തെ വിദ്യാഭ്യാസ-സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും സന്ദർശനം സഹായകമായി. മേഖലയിലെ വിവിധ വികസന ആവശ്യങ്ങളും പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും വിലയിരുത്തി. സന്ദർശനത്തിന്റെ ഭാഗമായി ചാലക്കുടി താലൂക്ക് തഹസിൽദാർ കെ ജേക്കബ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സവിത പി. ജോയ് , ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ആർ.സിന്ധു, സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ്, എം ആർ എസ് മാനേജർ എൽ പി പ്രദീപ്,
സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ്,പെരുമ്പാറ ഉന്നതിയിലെ ഊരു മൂപ്പൻ കെ എം മോഹനൻ എന്നിവരും പ്രദേശ നിവാസികളും പങ്കെടുത്തു.
- Log in to post comments