Skip to main content

*അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു*

ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയുടെ തിയതി, സമയം, സ്ഥലം ഉള്‍പ്പെടുന്ന വിശദമായ ഷെഡ്യൂള്‍ അറിയുന്നതിന് എല്‍.ബി.എസ് വെബ്‌സൈറ്റ് https://lbsedp.lbscentre.in/akshaya26/ സന്ദര്‍ശിക്കണം.  ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം നിശ്ചിത തിയതിയില്‍ അതത് സമയത്ത് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍- 04936 206267.

date