താത്പര്യപത്രം ക്ഷണിച്ചു
സ്റ്റേറ്റ് നിർഭയസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി കാസർഗോഡ്, ആലപ്പുഴ, തൃശൂർ ജില്ലകളിൽ എൻട്രി ഹോം ഫോർ ഗേൾസ്, കൂടാതെ തൃശൂർ ജില്ലയിൽ ഒരു മോഡൽ ഹോം ഫോർ ഗേൾസ് എന്നീ ഹോമുകൾ പ്രവർത്തിപ്പിക്കുവാൻ താത്പര്യമുള്ള പരിചയസമ്പന്നരായ സന്നദ്ധസംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2015 ലെ ബാലനീതി നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും പ്രവർത്തനവും നിർബന്ധമാണ്. കുട്ടികളെ പാർപ്പിക്കുന്നതിനായി ജെ.ജെ. നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്ന വിധത്തിലുള്ള കെട്ടിടം സ്വന്തമായുള്ള സംഘടനക്ക് ആലപ്പുഴ ജില്ലയിൽ മുൻഗണന നൽകും.
അപേക്ഷാ ഫോം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള പ്രൊപ്പോസൽ ഡിസംബർ മൂന്ന് വൈകിട്ട് അഞ്ചിനകം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം - 695012 മേൽവിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2331059, ഇമെയിൽ: nirbhayacell@gmail.com.
പി.എൻ.എക്സ്. 4830/2026
- Log in to post comments