Skip to main content

സംസ്ഥാന സ്കൂൾ കലോത്സവം- മീഡിയ സ്റ്റാളുകൾക്ക് അപേക്ഷിക്കാം

ജനുവരി 4 മുതൽ 8 വരെ എറണാകുളത്തെ വിവിധ വേദികളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം 2027നോടനുബന്ധിച്ച്  വേദികൾക്ക് സമീപം മീഡിയ പവലിയനും സ്റ്റാളുകളും സജ്ജീകരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരമുള്ള ദൃശ്യ, ശ്രവ്യ, അച്ചടി, ഓൺലൈൻ മാധ്യമങ്ങൾക്ക് സ്റ്റാളുകൾക്കായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ അതത് ബ്യൂറോ ചീഫിൻ്റെ കത്ത് സഹിതം 2026 ഡിസംബർ 23 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപ ഡയറക്ടർ, രണ്ടാം നില, സിവിൽ സ്റ്റേഷൻ, എറണാകുളം, പിൻ - 682030  എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ, നേരിട്ടോ  സമർപ്പിക്കാവുന്നതാണ്.

date