Skip to main content

ആശുപത്രി അറ്റന്റന്റ് നിയമനം

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ആശുപത്രി അറ്റന്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ (അഡ്ഹോക് വ്യവസ്ഥയിൽ) നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. ഏഴാം ക്ലാസ് വിജയമാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 26 ന് രാവിലെ 10 ന് എടവണ്ണ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കും. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0483 2701029.

date