Skip to main content

എഡ്യൂക്കേറ്റർ നിയമനം

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിൽ സംവരണം ചെയ്ത എഡ്യൂക്കേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സംവരണ വിഭാഗത്തിൽ ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഏതെങ്കിലും വിഷയത്തിലുള്ള ബി.എഡ്, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യത. പ്രായപരിധി 22-50. പ്രതിമാസ വേതനം 10,000 രൂപ. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് ആറ് മുതൽ 8.30 വരെയും അവധി ദിവസങ്ങളിൽ പകൽ സമയത്തും ജോലി ചെയ്യേണ്ടിവരും. താല്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, നിശ്ചിത മാതൃകയിലുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 28-നകം മലപ്പുറം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 0483 2734904.

date