Skip to main content

താല്പര്യ പത്രം ക്ഷണിച്ചു

 

സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്  നടപ്പാക്കുന്ന 'കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ' പദ്ധതിയുമായി സഹകരിക്കുവാൻ താല്പര്യമുള്ള  സ്വകാര്യ സംരംഭകരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ഓട്ടോമൊബൈൽ എഞ്ചിനീയറിങ്, കാറ്ററിങ് ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, അദർ ടെക്നിക്കൽ ഫീൽഡ്സ് എന്നീ മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലനം നൽകുന്നതിനോടൊപ്പം വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിലുറപ്പ് നൽകുകയും വേണം. 

അപേക്ഷകൾ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  നവംബർ 25 ന്.

date