ജോബ് ഡ്രൈവ് 21ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.
അക്കാദമിക് കൗൺസിലർ, മെക്കാനിക്കൽ ഫാക്കൽറ്റി, അക്കൗണ്ടിംഗ് ഫാക്കൽറ്റി , ഗ്രാഫിക് ഡിസൈനർ ഇന്റേൺ, എഡിഒ, ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ, ടെലികാളേർസ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്, അക്കൗണ്ടന്റ്, ഏരിയ സെയിൽസ് മാനേജർ, ഫ്ലോർ ഹോസ്റ്റസ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21ന് രാവിലെ പത്തിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖത്തിന് എത്തണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി,ബി കോം/ എംകോം,എംഇ/ബിഇ എന്നീ യോഗ്യതകളുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റർ ചെയ്ത
ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താത്പര്യപ്പെടുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 രൂപ എന്നിവ സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തണം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രശീതി, ബയോഡാറ്റ കോപ്പി എന്നിവ ഹാജരാക്കിയാൽ മതിയാവും.
ഫോൺ : 0491 2505435
- Log in to post comments