Skip to main content

പള്‍സ് പോളിയോ: ആദ്യ ദിനം ജില്ലയില്‍ 1.3 ലക്ഷം കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി

കണ്ണൂര്‍ ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യണൈസേഷന്‍ പരിപാടിയുടെ ആദ്യ ദിനമായ ഇന്ന്  1,30,180 കുട്ടികള്‍ പള്‍സ് പോളിയോ തുള്ളിമരുന്നു സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 1,41,810 കുട്ടികളില്‍ 92 ശതമാനം പേരും ആദ്യ ദിനം തന്നെ ബൂത്തുകളില്‍ എത്തി പോളിയോ തുള്ളി മരുന്ന് സ്വീകരിച്ചു. ബൂത്തുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നവംബര്‍ 23, 24 ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പോളിയോ വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date