Post Category
ഭരണഘടനാ ദിനാഘോഷവും വാഗ്മി 2026 സമാപനച്ചടങ്ങും 26ന്
നിയമവകുപ്പ് സംഘടിപ്പിക്കുന്ന 2026-ലെ ഭരണഘടനാ ദിനാഘോഷവും അഖിലകേരള ഭരണഘടനാ പ്രസംഗമത്സരമായ ‘വാഗ്മി-2026’ ന്റെ സമാപനച്ചടങ്ങും സമ്മാനദാനവും നവംബർ 26ന് നടക്കും. രാവിലെ 9.30ന് തിരുവനന്തപുരം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുമുള്ള പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്. 4956/2026
date
- Log in to post comments