അങ്കണവാടികള്‍ക്ക് ഫര്‍ണീച്ചറുകളുമായി ചടയമംഗലം ഗ്രാമപഞ്ചായത്ത്
അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫര്‍ണീച്ചറുകള്‍ നല്‍കാനുള്ള പദ്ധതിയുമായി ചടയമംഗലം ഗ്രാമപഞ്ചായത്ത്. 16 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന 24 അങ്കണവാടികള്‍ക്കും പുതിയ മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണീച്ചറുകള്‍ വാങ്ങി നല്‍കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. ഓരോ സ്ഥാപനത്തിനും ആവശ്യമുള്ളത്രയും ഫര്‍ണീച്ചറുകള്‍ ലഭ്യമാക്കാനാണ് തീരുമാനം. ഗുണമേ•യുള്ളതും, കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായ പ്ലാസ്റ്റിക് അല്ലെങ്കില്‍, മൈല്‍ഡ് സ്റ്റീല്‍ ഉത്പന്നങ്ങളായിരിക്കും വാങ്ങുക. ആകര്‍ഷകമായ ബീന്‍ ഷേപ്പ് മേശകള്‍ വാങ്ങാനും ആലോചനയുണ്ട്. ഓരോ അങ്കണവാടികള്‍ക്കും ഉപയോഗപ്രദവും അനുയോജ്യവുമായ ഫര്‍ണീച്ചറുകളാണ് വാങ്ങുന്നത്. മൂന്നര ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നത്.
ഒന്നര മാസത്തിനുള്ളില്‍ അങ്കണവാടികളിലേക്ക് ഫര്‍ണീച്ചറുകള്‍ എത്തിക്കുമെന്ന് ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുദേവന് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ധാരാളം പദ്ധതികള്‍ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. അടുത്തിടെ അങ്കണവാടികളില്‍ മിക്സിയും ഗ്രൈന്‍ഡറും നല്‍കിയിരുന്നെന്നും പ്രസിഡന്റ് അറിയിച്ചു.
- Log in to post comments