തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ഇ ദൂത്; വോട്ടിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് വിഡിയോ
ലോക്സഭാ തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ ഇ-ദൂത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍, തെരഞ്ഞെടുപ്പ് നിരീക്ഷക കവിതാ രാമു ഉദ്ഘാടനം നിര്‍വഹിച്ചു. ബോധവത്കരണപരിപാടിയായ സ്വീപ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ പ്രമോ വിഡിയോ വടകര മണ്ഡലത്തിന്റെ ചുമതലയുള്ള തെരഞ്ഞെടുപ്പ് നിരീക്ഷക ഭൂപീന്ദര്‍ കൗര്‍ ഔലക് ഉദ്ഘാടനം ചെയ്തു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുതല്‍ പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വരെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തമായി ഇ-ദൂത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. തിരഞ്ഞടുപ്പ് ജോലിയില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരാതികള്‍ അറിയിക്കാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും. തിരഞ്ഞടുപ്പ് പ്രക്രിയക്കിടെയുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് വേഗത്തില്‍ കൈമാറാനും പരാതികള്‍ പെട്ടന്ന് പരിഹരിക്കാനും ഇദൂത് സഹായിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സംശയ ദൂരീകരണത്തിനും വിവിധ ഡോക്യുമെന്റുകള്‍ കൈമാറാനുമുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സംബശിവറാവു പ്രത്യേക താല്‍പ്പര്യമെടുത്താണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ ഇദൂത് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ഓരോ മണിക്കൂറിലും പോളിങ് ശതമാനവും മറ്റ് വിവരങ്ങളും നല്കുന്ന സംവിധാനവും ഇദൂത് ആപ്ലിക്കേഷന്റെ ഭാഗമായുണ്ട്.
'എന്റെ വോട്ട് ആര്‍ക്ക് എന്നല്ല എന്റെ വോട്ട് എന്തിന് എന്നാണ് ചോദ്യം' എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ബോധവത്കരണ വിഡിയോയില്‍ പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.നടി സുരഭി ലക്ഷ്മി, സംവിധായകന് രഞ്ജിത്, പി.ടി.ഉഷ, കൈതപ്രം, ചരിത്രകാരന് എം.ജി.എസ്.നാരായണന്, കവി പി.കെ.ഗോപി, മഹിളാ മാള്‍ സെക്രട്ടറി വിജയ, സോളാര്‍ വിളക്കുകളുടെ നിര്‍മാണത്തിലൂടെ പ്രശസ്തനായ ഭിന്നശേഷിക്കാരനായ എം.ജോണ്സണ് എന്നിവരുട വാക്കുകളിലൂടെ
വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിഡിയോ 'എന്റെ വോട്ട് എന്റെ അഭിമാനം' എന്നു പറഞ്ഞ് അവസാനിക്കുന്നു
- Log in to post comments