കണ്ണൂര്‍ അറിയിപ്പുകള്‍
വൈദ്യുതി മുടങ്ങും
33 കെ വി പുത്തൂര്‍ സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാനൂര്‍, പാറാട്, പാട്യം സെക്ഷന്‍ പരിധിയില്‍ നാളെ(ഏപ്രില്‍ 26) രാവിലെ എട്ട് മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈനമംഗലം, കാരാട്ട്, ചേലേരി സ്‌കൂള്‍, ചേലേരി അമ്പലം, എടക്കേത്തോട്, കൊളച്ചേരി പറമ്പ്, കേളന്‍മുക്ക് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 26) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കീച്ചേരി, പയ്യപ്പറമ്പ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 26) രാവിലെ 7.30 മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദിനേശ്, എസ്‌ഐ റോഡ്, ചാല ഈസ്റ്റ്, ഹോം ഫോറസ്റ്റ്, സ്‌ക്വയര്‍ ഫീറ്റ് വില്ല, ചാല വെസ്റ്റ് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും, വളഞ്ഞിയന്‍ കാവ്, കോയോട് ചൂള, കൊല്ലന്‍ വളപ്പില്‍, ചെമ്പിലോട് എസ്റ്റേറ്റ്, തൈക്കണ്ടി സ്‌കൂള്‍, പ്രധാനമന്ത്രി റോഡ് ഭാഗങ്ങളില്‍ ഒമ്പത് മുതല്‍ മൂന്ന് മണി വരെയും, വെള്ളൂരില്ലം, ഹാജിമുക്ക്, തന്നട, ഇല്ലത്ത് വളപ്പില്‍, മായാബസാര്‍, ചാല എച്ച് എസ് ഭാഗങ്ങളില്‍ രാവിലെ 11 മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പയങ്ങോടന്‍ പാറ, ചാള്‍സ് മുക്ക്, കൊറ്റാളി സ്‌കൂള്‍, സാംസ്‌കാരിക കേന്ദ്രം, കൊറ്റാളി മാര്‍ക്കറ്റ്, പനങ്കാവ് ജംഗ്ഷന്‍, ക്ലാസിക്, ശ്രീനാരായണ റോഡ്, അരയമ്പേത്ത് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 26) രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തെക്കുമ്പാട്, അണീക്കര, വീവണ്‍ ക്ലബ്ബ്, പുതിയ പുഴക്കര ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2018-19 വര്‍ഷം അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും, അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും മെയ് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിജിപിയു ഓഫീസിലേക്ക് കളര്‍ ടോണര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് ഏഴിന് രണ്ട് മണിക്ക് മുമ്പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in സന്ദര്‍ശിക്കുക. ഫോണ്‍. 0497 2780226.
പട്ടയക്കേസുകളുടെ വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ ഏപ്രില്‍ 27 ന് നടത്താനിരുന്ന പട്ടയക്കേസുകളുടെ വിചാരണ ജൂണ്‍ 15 ലേക്ക് മാറ്റി. ഫോണ്‍. 04902 365095
ഭിന്നശേഷിക്കാര്‍ക്ക് മൊബൈല്‍ അദാലത്ത്
കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടേയും ജില്ലാ പരിവാറിന്റെയും നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി മൊബൈല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ മെയ് നാലിന് രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണിവരെയാണ് അദാലത്ത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് മാതൃകാ പരീക്ഷ
മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എല്‍.ഡി.ക്ലാര്‍ക്ക് മാതൃകാ പരീക്ഷ നടത്തുന്നു. ഏപ്രില്‍ 30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ ഹാളില്‍വെച്ച് നടത്തുന്ന മാതൃകാ പരീക്ഷയില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിച്ച ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0497 2700831.
ഗതാഗതം നിരോധിച്ചു
കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ(ഏപ്രില്‍ 26) മുതല്‍ മെയ് 20 വരെ വെള്ളച്ചാല്‍-ഓടക്കടവ് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കാവിന്‍മൂല പാളയം വഴി പോകേണ്ടതാണ്.
- Log in to post comments