Skip to main content

ഹോസ്റ്റല്‍ പ്രവേശനം:അപേക്ഷ 22 വരെ

 

 

ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ ആലത്തൂരില്‍ പെണ്‍കുട്ടികള്‍ക്കായും വടക്കഞ്ചേരിയില്‍ ആണ്‍കുട്ടികള്‍ക്കായുമുള്ള ഗവ.പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലുള്ള പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കളാവണം അപേക്ഷകര്‍. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യമായി താമസം, ഭക്ഷണം, പ്രത്യേക ട്യൂഷന്‍, യൂണിഫോം എന്നിവയും പോക്കറ്റ് മണി, മറ്റ് ആനൂകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. ആലത്തൂര്‍ ഹോസ്റ്റലില്‍ പട്ടികജാതി വിഭാഗത്തില്‍ 10 ഉം മറ്റര്‍ഹ വിഭാഗത്തില്‍ ഒരൊഴിവുമാണുള്ളത്. വടക്കഞ്ചേരി ഹോസ്റ്റലില്‍ പട്ടികജാതി വിഭാഗത്തില്‍ 14 ഉം മറ്റര്‍ഹ വിഭാഗത്തില്‍ ഒരൊഴിവുമുണ്ട്. അപേക്ഷ ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 22 നകം ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങളും ആലത്തൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലെ നാലാം നിലയിലുള്ള ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630131, 04922 222133.

date