Post Category
വഞ്ചിപ്പാട്ട് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം
ആഗസ്റ്റ് 10ന് നടക്കുന്ന 67-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയുളള വഞ്ചിപ്പാട്ട് മത്സ്രത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ജൂലൈ 15 മുതല്‍ 25 വരെ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പുരുഷന്മാര്ക്ക് ആറന്മുള, വെച്ചുപാട്ട്, കുട്ടനാട് ശൈലികളിലും സ്ത്രീകള്‍ക്ക് വെച്ചുപാട്ട്, കുട്ടനാട് ശൈലികളിലും മത്സരമുണ്ട്. മൂന്നു വിഭാഗങ്ങളിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ടീമുകളെയാണ് പങ്കെടുപ്പിക്കുക.
date
- Log in to post comments