Skip to main content
കല്യാശ്ശേരി ബ്ലോക്ക് ലൈഫ് ഗുണഭോക്താക്കളുടെ  സംഗമം  ടി വി രാജേഷ് എം എൽ എ  ഉദ്ഘാടനം ചെയ്യുന്നു

കല്യാശ്ശേരി ബ്ലോക്ക് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

ജനുവരി 22 ന് നടക്കുന്ന ജില്ലാതല ലൈഫ് കുടുംബ സംഗമത്തിനു മുന്നോടിയായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുതല കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. മാടായി. ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മൂന്ന്  ഘട്ടങ്ങളിലായി  നടക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആകെ 296 വീടുകളാണ്  പൂര്‍ത്തികരിച്ചത്. ലൈഫ് ഭവനപദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 157 വീടുകളും രണ്ടാം ഘട്ടം 139 വീടുകളും പൂര്‍ത്തീകരിച്ചു. എട്ടു പഞ്ചായത്തുകളിലായി അന്‍പതിലധികം ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
ശുചിത്വമിഷന്‍, ആര്‍ദ്രം മിഷന്‍,കുടുംബശ്രീ, അക്ഷയ കേന്ദ്രം, ഫിഷറീസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം, കൃഷി, വ്യവസായം, സാമൂഹ്യനീതി, ക്ഷീര വികസനം, വനിത ശിശു വികസനം, റവന്യൂ, തുടങ്ങി വിവിധ വകുപ്പുകളുടെ സേവനം അദാലത്തില്‍ ലഭ്യമാക്കിയിരുന്നു. ലൈഫ് ഭവന നിര്‍മാണ രംഗത്ത് മാതൃക പരമായ നേട്ടം കൈവരിച്ച ചെറുകുന്ന്, ചെറുതാഴം, ഏഴോം, തുടങ്ങിയ പഞ്ചായത്തുകള്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കും എം എല്‍ എ പുരസ്‌കാരം നല്‍കി. കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത അധ്യക്ഷയായി.  മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ കെ എം രാമകൃഷ്ണന്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡണ്ട് പി വി ഗോവിന്ദന്‍, സെക്രട്ടറി കെ സുകുമാരന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date