Skip to main content

കോവിഡ് 19; നിരീക്ഷണത്തിലുള്ളവര്‍ക്ക് തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും

നിലവില്‍ ഗൃഹനിരീക്ഷണ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍, ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടവര്‍ എന്നിവരെ കണ്ടെത്തി തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ടീം രൂപീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ലി അറിയിച്ചു. രോഗപകര്‍ച്ച ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. ലഭ്യമാക്കുന്ന വിവരങ്ങള്‍ അപ്പോള്‍ത്തന്നെ ജില്ലാ  ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും ലഭ്യമാക്കും. ഒരാളും സര്‍വെയ്‌ലന്‍സില്‍ നിന്നും വിട്ടു പോകാതിരിക്കാനും സംസ്ഥാന തലത്തിലുമുള്ള ഏകോപനത്തിനുമാണിത്.
വാര്‍ഡ് അംഗം/കൗണ്‍സിലര്‍ രക്ഷാധികാരിയായിരിക്കും. ജനമൈത്രി പൊലിസ് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ പ്രവര്‍ത്തക, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വോളന്റിയര്‍മാര്‍  എന്നിവര്‍ പ്രവര്‍ത്തിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്തുതല മോണിറ്ററിംഗ് നടത്തും. അഞ്ചു വാര്‍ഡുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തും,  മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവ ഓരോ ദിവസവും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കും.
കൊറോണ സംബന്ധമായ വാര്‍ഡ്തല റിപ്പോര്‍ട്ട് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്നിനകം ജില്ലയിലേക്ക് അയക്കണം. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരി ആയിരിക്കും. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ പങ്കെടുക്കണം.

date