Post Category
നിഷ് ഓണ്‍ലൈന്‍ സെമിനാര്‍
മുച്ചുണ്ടും മുറിഅണ്ണാക്കും പ്രാരംഭത്തില്‍തന്നെ ശസ്ത്രക്രിയ നടത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് ഓഗസ്റ്റ് 14 ന് ഓണ്‍ലൈന്‍ സെമിനാര്‍ നടത്തും. രാവിലെ 10.30 മുതല്‍ 11.30 വരെ ഗൂഗിള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറില്‍ ഡോ പി.സി മാത്യു ക്ലാസെടുക്കും. സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിന് http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2944675
date
- Log in to post comments