Post Category
ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം: ഇന്ന് (നവംബർ 10) കൂടി ഫീസടയ്ക്കാം
2020-21 ബി.എസ്‌സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവരിൽ ഫീസ് അടയ്ക്കാൻ വിട്ടുപോയവർക്കും ഓൺലൈൻ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവർക്കും ഇന്ന് (നവംബർ 10) കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ചെല്ലാൻ വഴി ഫീസ് അടയ്ക്കാം. പുതിയതായി കോളേജ് ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള കോളേജുകളിലേക്ക് ഓപ്ഷനുകൾ നാളെ (നവംബർ 11) രാവിലെ 10 വരെ നൽകാം. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, www.lbscentre.kerala.gov.in ബന്ധപ്പെടുക.
പി.എൻ.എക്‌സ്. 3953/2020
date
- Log in to post comments