Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: സർക്കാർ സ്‌കൂൾ പ്രീ പ്രൈമറി അധ്യാപകർക്ക് മത്സരിക്കാനാകില്ല

      സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന പ്രീ പ്രൈമറി  അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. സ്വാശ്രയ/ അൺ എയ്ഡഡ്/ എയ്ഡഡ് സ്‌കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകർക്കും മറ്റ്  ജീവനക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമില്ല.
പി.എൻ.എക്‌സ്. 4052/2020
 

date