Post Category
തദ്ദേശഭരണ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ എണ്ണം 1.50 ലക്ഷം കടന്നു
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച (നവംബർ 19) വൈകിട്ട് ആറ് മണിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ എണ്ണം 1,52,292 ആയി. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 12,322 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1,865 പത്രികകളുമാണ് ലഭിച്ചത്. 19,747 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 3,843 നാമനിർദ്ദേശ പത്രികകളും ലഭിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടർന്ന് നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. പത്രികാ സമർപ്പണം അവസാനിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച (നവംബർ 20) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്.
പി.എൻ.എക്‌സ്. 4073/2020
date
- Log in to post comments