Skip to main content

ചിറ്റൂരിലെ കൈരളി-ശ്രീ തീയറ്ററുകളുടെ ഉദ്ഘാടനം മെയ് ഒന്നിന്

 

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ പാലക്കാട് ചിറ്റൂരിലെ കൈരളി-ശ്രീ തീയറ്ററുകളുടെ ഉദ്ഘാടനം മെയ് ഒന്നിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ. ബിജു എം.പി മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചിറ്റൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എസ്. തിരുവെങ്കിടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചിറ്റൂരിലെ ചിത്രാഞ്ജലി തീയറ്റര്‍ അത്യാധുനിക രീതിയില്‍ നവീകരിച്ചാണ് രണ്ടു തീയറ്ററുകളിലായി പുനര്‍നിര്‍മിച്ചിട്ടുള്ളത്.

പി.എന്‍.എക്‌സ്.1479/18

 

date