Skip to main content

പുരാരേഖാപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12)

കേരള ചരിത്ര ഗവേഷണ കൗൺസിൽ പറവൂർ, പട്ടണം ക്യാമ്പസിൽ ആരംഭിക്കുന്ന പുരാരേഖാപഠന കേന്ദ്രത്തിന്റെ അക്കാദമിക ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ അമൂല്യ എഴുത്തോല ശേഖരങ്ങളിലെ വിവരങ്ങൾ വായിക്കുവാനുള്ള വൈദഗ്ദ്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാചീനലിപി പഠനം സർട്ടിഫിക്കറ്റ് കോഴ്‌സാണ് കേന്ദ്രത്തിൽ ആദ്യമായി ആരംഭിക്കുന്നത്.
അഡ്വ. വി.ഡി. സതീശൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. പി.കെ. ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തും. പുരാരേഖാ പഠനകേന്ദ്രം, ഓണറി കോഴ്‌സ് ഡയറക്ടറും സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫസർ രാഘവവാര്യർ ആമുഖ പ്രഭാഷണം നടത്തും. കെ.സി.എച്ച്.ആർ ചെയർപേഴ്‌സൺ പ്രൊഫ., പി.കെ. മൈക്കിൾ തരകൻ, ഡയറക്ടർ പ്രൊഫ. ജി. അരുണിമ, റിസർച്ച് ഓഫീസർ ഡോ. റെയ്ച്ചൽ എ. വർഗ്ഗീസ് എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 763/2021

date