Post Category
കമ്പ്യൂട്ടർ ലാബ് സജ്ജീകരണം: സിവിൽ ജോലിക്ക് താത്പര്യപത്രം ക്ഷണിച്ചു
കുളത്തുപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഹയർ സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുന്നതിനാവശ്യമായ സിവിൽ വർക്കുകൾ നിർവഹിക്കുന്നതിന് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനം സന്ദർശിച്ച് പ്രവൃത്തികൾ ചെയ്യുന്നതിനുള്ള താത്പര്യപത്രം ലഭ്യമാക്കണം. സിവിൽ വർക്കുകൾക്കുള്ള ഡി.പി.ആർ പ്രൈസ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കണം. താത്പര്യപത്രം 19ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 17ന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0471-2304594.
പി.എൻ.എക്സ്. 766/2021
date
- Log in to post comments