Post Category
ലഹരിക്കെതിരെ ബോധവത്കരണത്തിന് എക്സൈസ് വകുപ്പിന്റെ 3 ഡി ഡിജിറ്റൽ തീയറ്റർ
*എക്സൈസ് മന്ത്രി ഇന്ന് (ഫെബ്രുവരി 13) ഉദ്ഘാടനം ചെയ്യും
വിമുക്തി മിഷൻ വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം എക്സൈസ് കോംപ്ലക്സിൽ 3 ഡി ഡിജിറ്റൽ തീയറ്റർ സംവിധാനം സജ്ജീകരിച്ചു. ഒരേ സമയം 75 പേർക്ക് ചലച്ചിത്രങ്ങൾ കാണാവുന്ന വിധത്തിലാണ് തീയറ്റർ ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. തീയറ്ററിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) വൈകിട്ട് മൂന്നിന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. ചടങ്ങിൽ ലഹരിക്കെതിരെയുളള സംഗീത ആൽബത്തിന്റെ പ്രകാശനവും നടക്കും.
പി.എൻ.എക്സ്. 774/2021
date
- Log in to post comments