Skip to main content

കരിയര്‍ ഗൈഡന്‍സ്

എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി  യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം വാകേരി സ്‌ക്കൂളില്‍  ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം.ഫ്രാന്‍സിസ്  ഉദ്ഘാടനം ചെയ്തു. എസ്.എസ്.സിനിമോള്‍ അധ്യക്ഷത വഹിച്ചു. എസ്.ഉമ്മര്‍ ക്ലാസ് എടുത്തു. പൂതാടി പഞ്ചായത്ത് കോഡിനേറ്റര്‍ കെ.ആര്‍ അനീഷ,് കെ.കെ. ബിജു, ടി.എസ്. ശ്രീജിത്ത്, രതീഷ്, എസ്.കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു.

date