Post Category
മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു
കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു.
ഒരേ സമയം ശാസ്ത്രബോധത്തിന്റെയും ആത്മീയതയുടെയും പരിസ്ഥിതി അവബോധത്തിന്റെയും സ്ഫുരണങ്ങൾ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളിൽ കാണാം. ഭാഷയുടെ സൗന്ദര്യവും ദർശനങ്ങളുടെ ആഴവും ഒരേ പോലെ തെളിഞ്ഞുനിൽക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്ന് അുശോചന സന്ദേശത്തിൽ മന്ത്രി അനുസ്മരിച്ചു. മലയാളഭാഷ ഉള്ള കാലത്തോളം അദ്ദേഹത്തിന്റെ പേര് നിലനിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.എൻ.എക്സ്. 1068/2021
date
- Log in to post comments