Post Category
വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാറ്റി
ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മാർച്ച് ഒന്നിന് എറണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മാർച്ച് 15ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും 19ന് വീഡിയോ കോൺഫറൻസ് മുഖേനയും നടത്താനിരുന്ന തെളിവെടുപ്പിന് മാറ്റമില്ല.
പി.എൻ.എക്സ്. 1073/2021
date
- Log in to post comments