Skip to main content

ഡോ. ലതയുടെ നിര്യാണത്തില്‍ ജലവിഭവമന്ത്രി അനുശോചിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും തൃശൂരിലെ നദീ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോ. എ. ലതയുടെ നിര്യാണത്തില്‍ ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് അനുശോചനം രേഖപ്പെടുത്തി. പുഴയെ പഠിച്ച ഡോ.  ലതയുടെ ശൈലി കേരളത്തില്‍ ഇപ്പോള്‍ നടന്നു വരുന്ന നദീ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനമായിട്ടുണ്ട്. ചാലക്കുടി റിവര്‍ ഡൈവര്‍ഷന്‍ പദ്ധതിയിലെ ജലവിനിയോഗത്തിലെ മാറ്റങ്ങളും കാര്‍ഷിക രീതികളും സംബന്ധിച്ച് ഡോ. ലതയുടെ നേതൃത്വത്തില്‍ നടന്ന പഠനവും ഏറെ ശ്രദ്ധേയവും ജനോപകാരപ്രദവുമായിരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പി.എന്‍.എക്‌സ്.4892/17

date