Skip to main content

പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും കോര്‍പ്പറേഷനുകളില്‍ അഞ്ച് വീതവുമാണ് പ്രമോട്ടര്‍മാരെ നിയമിക്കുന്നത്. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരും പ്രീ-ഡിഗ്രി/പ്ലസ് ടു പാസ്സായവരുമാകണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലയില്‍ ഒഴിവുള്ള പ്രമോട്ടര്‍മാരില്‍ നിന്നും 10 പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി യും 50 വയസ്സും ആണ്. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ടി.സി യുടെ പകര്‍പ്പ് എന്നിവ നല്‍കുകയും വേണം.

അപേക്ഷയുടെ മാതൃകയും മറ്റു വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.4893/17

date