Skip to main content

ദേശീയ ലൈബ്രറി വാരാഘോഷം നടത്തി

പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍ എഞ്ചിനീയറിംഗ് കോളേജും, ഐലിസും സംയുക്തമായി ദേശീയ ലൈബ്രറി വാരാഘോഷം സംഘടിപ്പിച്ചു. ഐലിസ് പ്രസിഡന്റ് സ്റ്റാന്‍ലി ജയിംസ് അധ്യക്ഷത വഹിച്ച ചടങ്ങ് എല്‍.ബി.എസ് കോളേജ് പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ്ജ് ഷിജു പി.പി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രേറിയന്‍ ശോഭന പി.കെ മുഖ്യപ്രഭാഷണം നടത്തി. എല്‍.ബി.എസ് കോളേജ് കമ്പ്യൂട്ടര്‍ വകുപ്പ് മേധാവി മനോജ്കുമാര്‍. ജി, കോളേജ് യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ ദിലീപ്, വി,കെ., കോളേജ് ലൈബ്രേറിയന്‍ ക്രിസ്തുദാസ് പൂജപ്പുര, കോളേജ് ചെയര്‍പേഴ്‌സണ്‍ മീനു പി.എം, ഐലിസ് സെക്രട്ടറി ഡോ. ആശ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനികളുടെ ക്വിസ് മത്സരവും എക്സ്റ്റംപോര്‍ മത്സരവും നടന്നു. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ഒരാഴ്ച നീളുന്ന പുസ്തകപ്രദര്‍ശനവും പുസ്തകവില്‍പനയും നടക്കുന്നുണ്ട്.

പി.എന്‍.എക്‌സ്.4899/17

date