പ്ലസ്വണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് വേക്കന്‍സി പ്രസിദ്ധീകരണവും അപേക്ഷാ സ്വീകരണവും ഇന്ന് ( ജൂലൈ 26)
മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് വേക്കന്‍സിയില്‍, ജില്ല/ജില്ലാന്തര സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ചു. ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം ഇന്ന് (ജൂലൈ 26) രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകും www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. TRANSFER ALLOT RESULTഎന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂള്‍/കോഴ്സില്‍ ജൂലൈ 30ന് വൈകിട്ട് നാല് മണിക്കുള്ളില്‍ പ്രവേശനം നേടണം.
അപേക്ഷ നല്‍കിയിട്ടും ഇതുവരേയും അലോട്ട്മെന്റുകളില്‍ ഇടം നേടാന്‍ കഴിയാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിലവിലെ അപേക്ഷ പുതുക്കണം. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റി നല്‍കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂള്‍/കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കാനാവൂ. നേരത്തെ അപേക്ഷ നല്‍കാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നല്‍കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായി ജൂലൈ 30ന് വൈകിട്ട് നാല് മണിവരെ പുതുക്കല്‍/പുതിയ അപേക്ഷാഫോറം സമര്‍പ്പിക്കാം.
പി.എന്‍.എക്സ്.3162/18
- Log in to post comments