ജില്ലയിലെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തണം: ജില്ലാ കളക്ടര്‍
ജില്ലയില്‍ ക്ഷയരോഗ നിര്‍മാര്‍ജനം ലക്ഷ്യം വച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
രോഗ ബാധിത മേഖലകള്‍ കണ്ടെത്തി മുന്‍കൂട്ടിയുളള ചികില്‍സ ലഭ്യമാക്കണം. വൃദ്ധ സദനങ്ങള്‍, മറ്റു പുനരധിവാസ കേന്ദ്രങ്ങള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, പാറമടകള്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സമഗ്ര മേഖലകളുടെയും പ്രാതിനിധ്യം ഏകീകരിച്ചുകൊണ്ടു ക്ഷയരോഗ നിര്‍മാര്‍ജനം നടപ്പാക്കാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ജില്ലാ ടിബി ഓഫീസര്‍ ഡോ. നിരണ്‍ ബാബു, ഡെപ്യൂട്ടി. ഡിഎംഒ(ഡിഎസ്ഒ) ഡോ. സി.എസ്. നന്ദിനി, ഡെപ്യൂട്ടി ഡിഎംഒ(എന്‍സിഡി) ഡോ. സേതുലക്ഷ്മി, ജില്ലാ ടിബി സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റിഖി കൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. പി.എസ്. ശ്രീകുമാര്‍, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 980/23)
- Log in to post comments