Skip to main content

യുജിസി-നെറ്റ്/ ജെ.ആർ.എഫ് പരീക്ഷാ പരിശീലനം

            കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ തിരുവനന്തപുരം യുജിസി - നെറ്റ്/ ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് നവംബർ എട്ടു മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്റ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിൽ നേരിട്ടെത്തി പേരു രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.

പി.എൻ.എക്‌സ്4791/2023

date