Post Category
അവാർഡുകൾ നൽകി
തിരുവനന്തപുരം ഗവ: എൻജിനിയറിങ് കോളേജ് (CET) അലുമിനി അസ്സോസിയേഷന്റെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര-കായിക വിഭാഗങ്ങളിലെ മികവിനുള്ള അവാർഡുകൾ വിതരണം ചെയ്തു. കേരള പി.എസ്.സി ചെയർമാൻ എം. ആർ. ബൈജു ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ ഷിംന, രാഹുൽ രാഘവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 69 ജെം സ്‌കോളർഷിപ്പുകളും 81 മികവിനുള്ള അവാർഡുകളും സമ്മാനിച്ചു.
പി.എൻ.എക്‌സ്. 1455/2024
date
- Log in to post comments