Skip to main content

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്   കേരളാ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കുന്നു

 

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പേള്‍ അവയെ നേരിടാന്‍ സജ്ജമായ യുവജന പങ്കാളിത്തം ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍  ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ കേരളാ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്  രൂപീകരിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം  കൈപ്പട്ടൂര്‍ വി.എച്ച്.എസ്.എസില്‍ ജില്ലാ  പഞ്ചായത്ത്  വികസന  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍  എലിസബത്ത്  അബു  നിര്‍വഹിച്ചു.  ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് അംഗം എസ്.പ്രമോദ്, കേരളാ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍  ജോ: സെക്രട്ടറി  ജോര്‍ജ്ജ് ജേക്കബ്,കാതോലിക്കേറ്റ്  കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പി മാത്യു, നാഷണല്‍ യൂത്ത് അവാര്‍ഡ് ജേതാവ്  ഷിജിന്‍ വര്‍ഗ്ഗീസ്,  കൈപ്പട്ടൂര്‍ ജി. വി.എച്ച് എസ്.എസ്  പ്രിന്‍സിപ്പല്‍ വി.പ്രിയ,   ഹെഡ്മിസ്ട്രസ്  വി.ബിന്ദു,    പിറ്റിഎ പ്രസിഡന്റ്  പി.എസ്  കൃഷ്ണകുമാര്‍,  മുന്‍ പിറ്റിഎ പ്രസിഡന്റ്  എം എസ് മധു, ആദര്‍ശ്, ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എസ്  ഉദയകുമാരി,  പ്രമാടം പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റര്‍  പി.വി. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സന്നദ്ധതയും കഴിവുമുള്ള 18 നും 30 വയസ്സിനും മദ്ധ്യേ പ്രായമുള്ള  യുവജനങ്ങള്‍ക്ക്    ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ലിങ്കിലൂടെ  യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ അംഗമാകാം. ഇതിനായി http://volunteer.ksywb.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2231938.                                     (പിഎന്‍പി 3133/18)

date