Post Category
ചിത്രരചനാ മത്സരം
ലോകോത്തര ചിത്രകാരനായിരുന്ന രാജാ രവിവർമ്മയുടെ 177-ാം ജന്മദിനത്തോടനുബന്ധിച്ച് ഏപ്രിൽ 29ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് 8790686273, 9496816672, 9605044148 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
30 ന് നടക്കുന്ന ഏകദിന സെമിനാർ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിത്രരചനാ മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും മന്ത്രി നൽകും.
പി.എൻ.എക്സ് 1736/2025
date
- Log in to post comments