Post Category
ഡ്രോയിങ് ടീച്ചർ നിയമനം
തിരുവനന്തപൂരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട് . പത്താം ക്ലാസ് വിജയവും, ഡ്രോയിങ്ങിൽ / പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസ്സായിരിക്കണം. യോഗ്യത പരീക്ഷ പാസ്സായിരിക്കണം. പ്രായപരിധി 40 വയസ് വരെ. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് 2 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ് 1745/2025
date
- Log in to post comments