Skip to main content

അന്യത്ര സവേനം

റൂസയുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെയോ സർക്കാർ/ എയ്ഡഡ് കോളജുകളിലെയോ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തുവരുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അധികാരികളിൽനിന്നുള്ള നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. അപേക്ഷകൾ മെയ് 9 വൈകിട്ട് 5ന് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽkeralarusa@gmail.comഫോൺ: 0471-2303036.

പി.എൻ.എക്സ് 1816/2025

date