ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
ജില്ലയില്‍ ഇടവിട്ടു മഴ പെയ്യുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍.അനിതകുമാരി അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 71 ഡെങ്കിപ്പനി, സംശയാസ്പദമായ 147 കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ മാസം ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ (വെക്ടര്‍ ഇന്‍ഡിസസ് അനുസരിച്ച്)
മുനിസിപ്പാലിറ്റി / പഞ്ചായത്ത്, വാര്‍ഡ്, പ്രദേശം ക്രമത്തില്‍.
അടൂര്‍- 6, ജവഹര്‍ നഗര്‍
ചന്ദനപ്പള്ളി -13, 14, ആനപ്പാറ പെറക്കാട്ട്
തുമ്പമണ്‍- 3,9, തുമ്പമണ്‍
കോഴഞ്ചേരി- 6, കുരങ്ങുമല
ഏഴംകുളം- 14, 16, 17, പറക്കോട്
നാറാണമൂഴി- 11, 8, 13, മോതിര വയല്‍, നെല്ലിക്കാമന്‍, പൊന്നമ്പാറ
പന്തളം- 6,11, മങ്ങാരം, കടയ്ക്കാട്
പ്രമാടം- 1,9,10,11, 19, തകടിയത്ത്, മാറക്കുഴി, വായനശാല, പുളിയ്ക്ക, പതാലില്‍
വെച്ചൂച്ചിറ- 5, 8, 10, കൊല്ലമുള, ഓലക്കുളം, പെരുന്തേനരുവി
പന്തളം(കടയ്ക്കാട്), വെച്ചുച്ചിറ (കൊല്ലമുള, പെരുന്തേനരുവി, ഓലക്കുളം) പ്രദേശങ്ങളില്‍ ഡെങ്കികേസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റി -പഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോഗിംഗ് ഉള്‍പ്പെടെയുള്ളവ നടത്താന്‍ നിര്‍ദേശിച്ചു. പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യകേന്ദ്രങ്ങളിലെത്തണമെന്നും വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടന്ന് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments