Skip to main content

ആശാ വര്‍ക്കര്‍ നിയമനം

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 19  വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25-45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്് അപേക്ഷിക്കാം. അപേക്ഷകര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ മെയ് ഏഴിന് രാവിലെ 11.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ, അപേക്ഷയുമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935 266 586
 

date