വിജ്ഞാനവേനൽ അവധിക്കാല ക്യാമ്പ്
കുട്ടികളിലെ നൈസർഗ്ഗികമായ സർഗ്ഗാത്മകതയെയും അറിവിനെയും തൊട്ടുണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വൈലോപ്പിള്ളി സംസ്കൃതിഭവൻ മേയ് 21 മുതൽ 25 വരെ വിജ്ഞാനവേനൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. ക്യാമ്പിന്റെ ഭാഗമായി വിനോദയാത്രയും, ടർഫിൽ കുട്ടികളുടെ വൈലോപ്പിള്ളി പ്രിമിയർ ലീഗ് ഒരുക്കിയിട്ടുണ്ട്. 7 മുതൽ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ ഫീസ് ആയിരം രൂപ. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടർ. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഓഫീസിൽ നിന്ന് നേരിട്ടും ഓൺലൈനായും അപേക്ഷാഫോം ലഭിക്കും. കൂടുതൽവിവരങ്ങൾക്ക് :0471-2311842. 8289943307. ഇ-മെയിൽ: directormpcc@gmail.com.
പി.എൻ.എക്സ് 2043/2025
- Log in to post comments