Skip to main content

*അനധികൃത കെട്ടിട നിര്‍മ്മാണം രേഖകള്‍ ഹാജരാക്കണം*

മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന  റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ ഏഴ് ദിവസത്തിനകം നടപടി ക്രമങ്ങളുടെ അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.  റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ് വില്ലകള്‍ക്ക്  ആവശ്യമായ മുഴുവന്‍ രേഖകളും ഹാജരാക്കി ഏഴു ദിവസത്തിനകം ഗ്രാമപഞ്ചായത്തില്‍ നിന്നും നിയമാനുസൃത ലൈസന്‍സ് കൈപ്പറ്റണം. അല്ലാത്തപക്ഷം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

date