Skip to main content
.

സഹകരണ മേഖല വിശ്വാസ്യത വീണ്ടെടുത്തു: പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിക്ഷേപ സമാഹരണ യജ്ഞം ജില്ലാ പുരസ്‌കാരം വിതരണം ചെയ്തു

നവകേരള സൃഷ്ടിയില്‍ സഹകരണ മേഖല പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.  സക്കീര്‍ ഹുസൈന്‍. എന്റെ കേരളം പ്രദര്‍ശന മേളയില്‍ നടന്ന സഹകരണ വകുപ്പിന്റെ 'നിക്ഷേപ സമാഹരണ യജ്ഞം 2025' ജില്ലാതല പുരസ്‌കാര വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നഗരസഭാ ചെയര്‍മാന്‍.
സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. നിക്ഷേപസമാഹരണത്തിലൂടെ നവകേരള സൃഷ്ടിയില്‍ സഹകരണ മേഖലയും പങ്കാളിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.   ഏറ്റവും  കൂടുതല്‍ നിക്ഷേപം സമാഹരിച്ച  കോഴഞ്ചേരി താലൂക്കിനുള്ള പുരസ്‌കാരം ചെയര്‍മാന്‍ നല്‍കി.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരത്തില്‍ വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഒന്ന്, കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് രണ്ട്, മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എപ്ലോയീസ് സഹകരണ സംഘങ്ങളില്‍ പത്തനംതിട്ട സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണസംഘം , അടൂര്‍ സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണസംഘം, കുളനട സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണസംഘം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളില്‍ കോന്നി പിസിഎആര്‍ഡിബി , റാന്നി പിസിഎആര്‍ഡിബി , മല്ലപ്പള്ളി പിസിഎആര്‍ഡിബി  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഇതര സഹകരണ സംഘങ്ങളില്‍ പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘം , മല്ലപ്പള്ളി താലൂക്ക് മര്‍ച്ചന്റ്സ് സഹകരണ സംഘം , പത്തനംതിട്ട എക്സ് സര്‍വീസ്‌മെന്‍ സഹകരണ സംഘം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി കെ അജിത കുമാരി അധ്യക്ഷയായി. അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) ഡി ശ്യംകുമാര്‍, വിവിധ സഹകരണ ബാങ്ക്  ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: അവാര്‍ഡ്
സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മുന്നിലെത്തിയ കോഴഞ്ചേരി താലൂക്കിനുള്ള പുരസ്‌കാരം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.  സക്കീര്‍ ഹുസൈന്‍ നല്‍കുന്നു
 

date